ആദിവാസി യുവാവ് റോഡിൽ മരിച്ച നിലയിൽ

കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
Tribal man found dead on the road
ആദിവാസി യുവാവ് റോഡിൽ മരിച്ച നിലയിൽfile
Updated on

കോഴിക്കോട്: ആദിവാസി യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 6:45 ഓടെ താമരശേരിക്ക് സമീപം ചമൽ കാരപ്പറ്റ വള്ളുവോർക്കുന്ന് റോഡരികിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

താമരശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഗോപാലൻ കാരപ്പറ്റ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൂടാൻ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com