അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി യുവതി മരിച്ചു

അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി യുവതി മരിച്ചു

അരിവാൾ രോഗത്തെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു വള്ളി
Published on

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. അരിവാൾ രോഗത്തെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു വള്ളി.

വ്യാഴാഴ്ചയോടെ ചികിത്സകഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയെങ്കിലും കടുത്ത കാലുവേദന അനുഭവപ്പെട്ടതോടെ കോട്ടത്തറ താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വള്ളി മരണത്തിന് കീഴടങ്ങുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com