ആദിവാസി സ്ത്രീയെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആനയുടെ ആക്രമണമെന്ന് സംശയം

മൃതദേഹത്തിലെ പാടുകൾ ആനയുടെ ആക്രമണമാവാമെന്നാണ് സൂചിപ്പിക്കുന്നത്
Tribal Woman Found Dead in Thrissur Forest
ആദിവാസി സ്ത്രീയെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആനയുടെ ആക്രമണമെന്ന് സംശയം
Updated on

തൃശൂർ: ആദിവാസി സ്ത്രീയെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംപൂവം ആദിവാസി നഗറിലെ കാടർ വീട്ടിൽ മീനാക്ഷി (71) യെ ആണ് കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനയുടെ ആക്രമണമാണ് മരണ കാരണമെന്നാണ് നിഗമനം.

മൃതദേഹത്തിലെ പാടുകൾ ആനയുടെ ആക്രമണമാവാമെന്നാണ് സൂചിപ്പിക്കുന്നത്. ആനപ്പാന്തം വനത്തിലെ കടുക്കാതോടിനു സമീപമാണ് മുതദേഹം കണ്ടെത്തിയത്. മാനസികാസ്വാസ്ഥമുള്ള മീനാക്ഷി വീട്ടില്‍ നിന്ന് കാട്ടിലേക്ക് പോയതാണെന്ന് കരുതുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com