
സിജു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുാവാവിനെ കെട്ടിയിട്ട് മർദിച്ചുവെന്ന് പരാതി. ചിറ്റൂർ സ്വദേശി സിജു വേണുവിനാണ് (19) മർദനമേറ്റത്. സംഭവത്തിന്‍റെ ദൃശ‍്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേയ് 24നായിരുന്നു സംഭവം.
മദ‍്യപിച്ച ശേഷം റോഡിൽ നിൽകുകയായിരുന്ന സിജു ഇതുവഴി വന്ന വാഹനം തടഞ്ഞു നിർത്തുകയും തുടർന്ന് വാഹനത്തിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർത്തുവെന്നും ഇതിനു പിന്നാലെയാണ് മർദനമേറ്റതെന്നുമാണ് പൊലീസ് പറയുന്നത്.
ഷോളയൂർ സ്വദേശിയായ വാഹന ഉടമയുടെ പരാതിയിൽ അഗളി പൊലീസാണ് കേസെടുത്തത്. മർദനത്തെ തുടർന്ന് ശരീരമാസകലം സിജുവിന് പരുക്കേറ്റിട്ടുണ്ട്. എന്നാൽ സിജുവിന്‍റെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.