ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശുപാർശ

ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്
tribal youths death in police custody cbi probe recommended

ഗോകുൽ

Updated on

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത ആദിവാസി യുവാവ് ഗോകുൽ കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. ഗോകുലിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പൊലീസ് മേധാവി ശുപാർശ നൽകിയത്.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിങ്ങിന് ആഭ്യന്തര വകുപ്പ് നൽകിയ വിവരാവകാശ രേഖയിലാണ് സിബിഐ അന്വേഷണം സംബന്ധിച്ച ശുപാർശയെക്കുറിച്ച് വ്യക്തമാക്കുന്നത്. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസന്വേഷിക്കുന്നത്.

സുഹൃത്തായ പെൺകുട്ടിക്കൊപ്പം കോഴിക്കോട്ടു നിന്നു കസ്റ്റഡിയിലെടുത്ത ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com