ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിലെടുക്കാനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ

ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാരിനും ഡിജിപിക്കും ബറ്റാലിയൻ എഡിജിപ്പിക്കും ഇത് സംബന്ധിച്ച് കത്തയച്ചു
Tribunal stays government decision to appoint bodybuilders in police force

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിലെടുക്കാനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ

Updated on

തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിലെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികളെ പൊലീസ് ഇൻസ്പെക്ടറായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവരെ പൊലീസിൽ നിയമിക്കാനായിരുന്നു തീരുമാനം. തുടക്കം മുതൽ ഇത് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

കീഴ്വഴക്കങ്ങള്‍ ലംഘിച്ചുള്ള കായിക നിയമനം പൊലീസിലെ സീനിയോററ്റിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നാലാം ബറ്റാലയിനിലെ സബ് ഇൻസ്പെക്ടർ ബിജുമോൻ പി.ജെ. ആണ് നിയമനം ചോദ്യം ചെയ്ത് ട്രൈബ്യൂണലിനെ സമീപിച്ചത്. തുടർന്ന് ഹർജി തീർപ്പാക്കും വരെ നിയമനം താത്ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാരിനും ഡിജിപിക്കും ബറ്റാലിയൻ എഡിജിപ്പിക്കും ഇത് സംബന്ധിച്ച് കത്തയച്ചു.

ഒളിംപിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com