അത്തം പിറന്നു; ഓണ ആവേശത്തിൽ മലയാളി; അത്തച്ചമയ ഘോ‍ഷയാത്ര ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
അത്തം പിറന്നു; ഓണ ആവേശത്തിൽ മലയാളി; അത്തച്ചമയ ഘോ‍ഷയാത്ര ഇന്ന്
Updated on

തിരുവനന്തപുരം: പഞ്ഞ കർക്കടകം കഴിഞ്ഞ് പൊന്നിൻ ചിങ്ങത്തിലെ അത്തം പിറന്നു. ഇനി 10 നാളുകളെണ്ണി തിരുവോണത്തിനായുള്ള കാത്തിരിപ്പ്. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും.

രാവിലെ 9.40 ഓടെ വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തി. 10 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

10 മണിയോടെ വർണ്ണാഭമായ അത്തം ഘോഷയാത്ര ആരംഭിക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. ഇതോടൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. 10 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ഘോഷയാത്ര നടക്കുക. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നതോടെ മലയാളികളുടെ ഓണക്കാലം തുടങ്ങുകയായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com