തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകളുണ്ടായി
Published on

കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. പടക്കശാല ജീവനക്കാരനായ വിഷ്ണുവാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ കളമശേരി മെഡിക്കൽ കോളെജിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർ വരെ ദൂരത്തേക്ക് തെറിച്ചുവീണു.

സമീപത്തെ വീടുകൾ‌ക്ക് കേടുപാടുകളുണ്ടായി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ-വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com