തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു

സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണത്
trivandrum city police commissioner fainted during republic day celebration
തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു. സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹപ്രവർത്തകർ കമ്മീഷണറെ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.

ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്ന കമ്മീഷണർ, വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മീഷണർ കുഴഞ്ഞുവീണത്. മുന്നോട്ടേക്ക് വീണ അദ്ദേഹത്തെ പുറകിൽ നിന്ന് സഹപ്രവർത്തകർ ഓടിയെത്തി താങ്ങി, ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com