തി​രു​വ​ന​ന്ത​പു​രം- ഡ​ൽ​ഹി ര​ണ്ടാ​മ​ത്തെ സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം- ഡ​ൽ​ഹി സ​ർ​വീ​സ് (AI 829) രാ​വി​ലെ 06.40ന് ​പു​റ​പ്പെ​ട്ട് 09.25ന് ​എ​ത്തി​ച്ചേ​രും
തി​രു​വ​ന​ന്ത​പു​രം- 
ഡ​ൽ​ഹി ര​ണ്ടാ​മ​ത്തെ സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഈ ​സെ​ക്റ്റ​റി​ലെ എ​യ​ർ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​തി​ദി​ന സ​ർ​വീ​സാ​ണ് ഇ​ത്. 

തി​രു​വ​ന​ന്ത​പു​രം- ഡ​ൽ​ഹി സ​ർ​വീ​സ് (AI 829) രാ​വി​ലെ 06.40ന് ​പു​റ​പ്പെ​ട്ട് 09.25ന് ​എ​ത്തി​ച്ചേ​രും. മ​ട​ക്ക വി​മാ​നം (AI 830) ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​ത്രി 9 മ​ണി​ക്ക് പു​റ​പ്പെ​ട്ട് രാ​ത്രി 12.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. പൂ​ർ​ണ​മാ​യും ഇ​ക്ക​ണോ​മി ക്ലാ​സ് സ​ർ​വീ​സാ​ണി​ത്. ഈ ​ഫ്ലൈ​റ്റി​ൽ 180 സീ​റ്റു​ക​ളു​ണ്ടാ​കും. രാ​വി​ലെ ഡ​ൽ​ഹി​ക്കു പോ​യി രാ​ത്രി തി​രി​ച്ചെ​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്ന​താ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത.

പു​റ​മെ, ഈ ​വി​മാ​ന​ത്തി​ന്‍റെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യം വി​വി​ധ ആ​ഭ്യ​ന്ത​ര പോ​യി​ന്‍റു​ക​ളി​ലേ​ക്കും യൂ​റോ​പ്പ്, യു​കെ, യു​എ​സ്, ഓ​സ്‌​ട്രേ​ലി​യ, സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ക​ണ​ക്‌​ഷ​ൻ ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം- ഡ​ൽ​ഹി സെ​ക്റ്റ​റി​ലെ നാ​ലാ​മ​ത്തെ പ്ര​തി​ദി​ന സ​ർ​വീ​സാ​ണി​ത്. ഇ​ൻ​ഡി​ഗോ​യും വി​സ്താ​ര​യു​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ പ്ര​തി​ദി​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന മ​റ്റു ക​മ്പ​നി​ക​ൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com