ട്രെയിനിൽ യുവതിയോട് അപമര്യാദമായി പെരുമാറി: ടിടിഇ അറസ്റ്റിൽ

ആലുവയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം
ട്രെയിനിൽ യുവതിയോട് അപമര്യാദമായി പെരുമാറി: ടിടിഇ അറസ്റ്റിൽ

കോട്ടയം: ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. നിലമ്പൂർ-കൊച്ചുവേളി രാജറാണി എക്സ്പ്രസിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിതീഷാണ് (35) അറസ്റ്റിലായത്. ഇയാൾ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ആലുവയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിനിൽ ഒറ്റയ്ക്കായിരുന്ന യുവതിയോട് പുലർച്ചെ ഒരു മണിയോടെയാണ് നിതീഷ് മോശമായി പെരുമാറിയത്. യുവതിയെ സ്റ്റേഷനിൽ യാത്രയാക്കാനായി പിതാവ് എത്തിയപ്പോൾ മകൾ തനിച്ചാണ് യാത്ര ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും ടിടിഇയോട് ആവശ്യപ്പെട്ടിരുന്നു. ഇത് മുതലെടുത്ത് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.

ആലുവയിൽ വച്ച് മറ്റൊരു കമ്പാർട്ട്മെന്‍റിലേക്ക് മാറണമെന്ന് യുവതിയോട് നിതീഷ് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെ യുവതിയുടെ കൈയിൽ കയറി പിടിച്ചു എന്നാണ് പരാതി.

യുവതി തിരുവനന്തപുരത്തെ റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന പൊലീസ് നിതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. നിതീഷിനെ പിന്നീട് കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നുവെന്നും തെളിഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com