രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: വഴിത്തിരിവാകുന്ന ദൃശ്യങ്ങൾ പുറത്ത്

കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തുനിന്നാണെന്നാണ് സൂചന
രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: വഴിത്തിരിവാകുന്ന ദൃശ്യങ്ങൾ പുറത്ത്
Updated on

തിരുവനന്തപുരം: ബിഹാർ സ്വദേശികളുടെ രണ്ടുവയസുകാരി മകൾ മേരിയെ തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങ ൾ പൊലീസിനു ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

പുറത്തുവന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായ നിലയിൽ ഒരു സ്ത്രീ നടന്നുപോകുന്നത് കാണാം. അതേസമയം, ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീ കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തുനിന്നാണെന്നാണ് സൂചന.

ഓൾ സെയിന്‍റ്സ് കോളെജിനു സമീപത്തു റോഡരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാകുകയായിരുന്നു. നീണ്ട പത്തൊൻപത് മണിക്കൂറുകൾക്കൊടുവിൽ ഇന്നലെ രാത്രി ഏഴരയോടെ 500 മീറ്റർ അകലെ ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും മാധ്യമങ്ങളും ജാഗ്രതയോടെ രംഗത്തിറങ്ങിയതോടെ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാവാംമെന്ന് പൊലീസ് പറയുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com