

ചിറ്റൂരിൽ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥിന്‍റെ മക്കളായ രാമനെയും ലക്ഷ്മണനെയുമാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതാം ക്ലാസ് വിദ്യാർഥികളായിരുന്നു.
ഇരുവരെയും ശനിയാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നീന്തൽ അറിയാത്ത ഇരുവരും ക്ഷേത്രക്കുളത്തിൽ ചൂണ്ട ഇടാനെത്തിയതായിരിക്കാമെന്ന് നാട്ടുകാർ പറയുന്നു.