two and a half year old girl died after falling into a stream in north paravur

എറണാകുളം വടക്കൻ പറവൂരിൽ രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു

എറണാകുളം വടക്കൻ പറവൂരിൽ രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു

കുട്ടി തോട്ടിൽ കളിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം
Published on

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു. പറവൂർ ചെട്ടിക്കാട് സ്വദേശി ജോഷി, ജാസ്മിൻ ദമ്പതികളുടെ മകൾ ജൂഹിയാണ് മരിച്ചത്.

വീടിന് സമീപത്തെ തോട്ടിൽ വീണാണ് കുട്ടി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

കുട്ടി തോട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന് സമീപം തെങ്ങ് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഒരു ഭാഗം സ്ലാബിടാതെ നിലനിർത്തിയിരുന്നു.

ഈ ഭാഗത്തുവെച്ചാണ് കുട്ടി തോട്ടിലേക്ക് വീണത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com