കണ്ണൂരിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

ഇരുവരും തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്
cpm compromise to rajya sabha seat cpi and kerala congress got seat
cpm flag

കണ്ണൂർ: കണ്ണൂർ കോടിയേരി പാറാലിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൈസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷ സാധ്യത നിലനിന്നിരുന്നു.

Trending

No stories found.

Latest News

No stories found.