വൈക്കത്തഷ്ടമി: രണ്ട് ദിവസം സമ്പൂർണ മദ്യനിരോധനം

വൈക്കത്തഷ്ടമി: രണ്ട് ദിവസം സമ്പൂർണ മദ്യനിരോധനം

പ്രദേശത്തെ മദ്യവിൽപ്പന കടകൾ തുറക്കാനോ പ്രവർത്തിക്കാനോ പാടില്ലെന്ന് കലക്‌ടർ വി.വിഗ്നേശ്വരി അറിയിച്ചു
Published on

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തേടനുബന്ധിച്ച് ഡിസംബർ മൂന്ന് മുതൽ ആറുവരെ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. പ്രദേശത്തെ മദ്യവിൽപ്പന കടകൾ തുറക്കാനോ പ്രവർത്തിക്കാനോ പാടില്ലെന്ന് കലക്‌ടർ വി.വിഗ്നേശ്വരി അറിയിച്ചു.

നിരോധിത കാലയളവിൽ മദ്യത്തിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും അനധികൃത വിൽപ്പന തടയുന്നതിനായി കർശനനടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയെന്ന് കലക്‌ടർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com