വയനാട് ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
അപകടത്തിൽ തകർന്ന കാർ
അപകടത്തിൽ തകർന്ന കാർ

കൽപ്പറ്റ: വയനാട് പനമരത്ത് ടിപ്പറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവിദ് എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്.

കോഴിക്കോട് മുക്കം ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്നു ടോറസ് ടിപ്പർ യുവാക്കൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി-കൽപ്പറ്റ റോഡിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപടകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com