സഹോദരങ്ങളുടെ മക്കൾ ചാലിയാറിൽ മുങ്ങി മരിച്ചു

നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Representative image
Representative image
Updated on: 

മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങി മരിച്ചു. മങ്ങാട് ചാലിയാറിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. പന്തലിങ്ങൽ കുന്നുമ്മൽ സിദ്ദിഖിന്‍റെ മകൻ റയാൻ (11), സിദ്ദിഖിന്‍റെ സഹോദരന്‍റെ മകൻ അഫ്താബ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്.

ഉമ്മമാർക്കൊപ്പമാണ് കുട്ടികൾ പുഴയിലെത്തിയത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com