
കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു; രണ്ട് പേർക്ക് പരുക്ക്
കോതമംഗലം: കനത്ത മഴയെ തുടർന്ന് കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്.
അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമ്മിണിയെ കളമശ്ശേരി മെഡിക്കൽ കോളേജിലും ഭർത്താവ് കൃഷ്ണൻകുട്ടിയെ കോതമംഗലം താലൂക്കാശുപത്രിലും പ്രവേശിപ്പിച്ചു. 35 വർഷത്തോളം കാലപ്പഴക്കമുള്ള വീടാണ് പൂർണമായും ഇടിഞ്ഞു വീണത്.