

രണ്ടു ഗഡു സാമൂഹ്യ, ക്ഷേമ പെൻഷൻ അനുവദിച്ചു; മേയ് പകുതിക്ക് ശേഷം വിതരണം ആരംഭിക്കും
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ രണ്ട് ഗഡു അടുത്ത മാസം (May) ഗുണഭോക്താക്കൾക്ക് ലഭിക്കും. മേയിലെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
അടുത്ത മാസം പകുതിക്കു ശേഷം പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 1800 കോടിയോളം രൂപ സർക്കാർ അനുവദിച്ചു. ഓരോ ഗുണഭോക്താവിനും 3200 രൂപയാവും ലഭിക്കുക.