കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

തകരാറിലായ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക്കുകളാണ് മരിച്ചത്
Footage of the accident

അപകടത്തിന്‍റെ ദൃശ്യം

Updated on

കണ്ണൂർ: പിലാത്തറയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തകരാറിലായ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക്കുകളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം

തടി കയറ്റിയ ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന്‍റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തീപിടിത്തമുണ്ടായി.

ഗുരുതരമായി പരുക്കേറ്റ രണ്ട് മെക്കാനിക്കുകളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തടികയറ്റിയ ലോറി പൂർണമായും കത്തിനശിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപടരുന്നത് ഒഴിവാക്കാൻ ടാങ്കർ ലോറി ഉടൻ സ്ഥലത്തുനിന്ന് മാറ്റി. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com