മലേഷ്യയിൽ മിന്നൽ പ്രളയം; 2 മലയാളികൾ മരിച്ചു

തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം
two malayali killed malaysia flash flood

മലേഷ്യയിൽ മിന്നൽ പ്രളയം; 2 മലയാളികൾ മരിച്ചു

Updated on: 

കോഴിക്കോട്: മലേഷ്യയിൽ റവാങ്ങിലെ പെർതാക് നദിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് 2 മലയാളികൾക്ക് ദാരുണാന്ത്യം. മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), കോഴിക്കോട് കൽപത്തൂർ ചുണ്ടക്കാട്ടിൽ ലിനിൽ (44) എന്നിവരാണ് മരിച്ചത്.

മലയാളികൾക്കൊപ്പം തമിഴ്നാട്ടുകാരനടക്കം 7 പേരെയാണ് കാണാതായത്. ഇതിൽ 5 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. ദീപാവലി അവധി ആഘോഷിക്കുന്നതിനായി അനീഷും ലിനിലും റവാങ്ങിലെ തടാകത്തിൽ എത്തിയപ്പോഴായിരുന്നു അപകടം.

7 വർഷമായി മലേഷ്യയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആളാണ് അനീഷ്. മലേഷ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണ് ലിനിൽ.