കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ

തമിഴ്നാട് പൊലീസിന്‍റെ പിടികിട്ടാപുള്ളികളാണ് പ്രതികൾ
Two members of Kuruva gang arrested
കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽfile image
Updated on

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ. കറുപ്പയ്യ, നാഗരാജു എന്നിവരാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട് പൊലീസിന്‍റെ പിടികിട്ടാപുള്ളികളാണ് ഇരുവരും. ഇടുക്കി രാജകുമാരിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്തവർക്ക് കേരളത്തിൽ കേസുകളില്ലെന്നാണ് പൊലീസ് പറ‍യുന്നത്. മണ്ണഞ്ചേരിയിൽ കുറുവ സംഘത്തിനെതിരായി രജിസ്റ്റർ ചെയ്ത കേസിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തതാണ് ഇവരെ. പ്രതികളെ നാഗർകോവിൽ പൊലീസിന് കൈമാറും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com