സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ബാലാവകാശ കമ്മിഷൻ കേസെടുത്തു

ഞായറാഴ്ചയാണ് സുന്നത്ത് കർമത്തിനായി 2 മാസം പ്രായമുള്ള കുഞ്ഞിനെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്
two months old baby died child rights commission case registered

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

file image

Updated on

കോഴിക്കോട്: രണ്ടു മാസം പ്രായമായ കുഞ്ഞ് സുന്നത്ത് കർമത്തിനിടെ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫിസർ, എസ്എച്ച്ഒ എന്നിവർ റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഞായറാഴ്ചയാണ് സുന്നത്ത് കർമത്തിനായി 2 മാസം പ്രായമുള്ള കുഞ്ഞിനെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ചേളന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ, ഇംതിയാസ് ദമ്പതികളുടെ രണ്ട് മാസം പ്രായമായ മകൻ എമിൻ ആദം ആണ് മരിച്ചത്.

കുഞ്ഞിന്‍റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാവൂ. ക്ലിനിക്കിനെതിരേ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പൊലീസും സംഭവം അന്വേഷിച്ചു വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com