ട്രെയിനിൽ പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം ഒഡീഷ സ്വദേശിനികളായ രണ്ട് പേർ പിടിയിൽ

ആലുവയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയാണ് ട്രെയിനിൽ വച്ച് എറണാകുളം ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് ഇരുവരെയും പിടികൂടിയത്
Two Odisha natives arrested for trying to smuggle ganja from the train to Perumbavoor
ട്രെയിനിൽ നിന്നും പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം ഒഡീഷ സ്വദേശിനികളായ രണ്ട് പേർ പിടിയിൽ
Updated on

കൊച്ചി :ട്രെയിനിൽ നിന്നും പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഒഡീഷ സ്വദേശിനികളായ കണ്ഡമാൽ ചാന്ദ്നി ബെഹ്റ(39),തപസ്വിനി നായിക്ക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് 3 കിലോ കഞ്ചാവ് പിടിചെടുത്തു. ആലുവയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയാണ് ട്രെയിനിൽ വച്ച് എറണാകുളം ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് ഇരുവരെയും പിടികൂടിയത്.പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൈമാറാനായിരുന്നു പദ്ധതി.

ഡി.വൈ.എസ്.പിമാരായ പി.പി ഷംസ്, ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എ.എസ്.ഐ കെ.കെ ഹിൽമത്ത് സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം മനോജ്, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com