കൊല്ലം റെയിൽവേ സ്റ്റേഷനിൽ കമ്പി തലയിൽ വീണ് യാത്രക്കാർക്ക് ഗുരുതര പരുക്ക്

രാവിലെ ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ.
Two passengers seriously injured after wire falls on head during construction work at Kollam railway station

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണ് യാത്രക്കാർക്ക് ഗുരുതര പരുക്ക്

Updated on

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരുക്ക്. നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗ പ്പള്ളി കടപ്പയിൽ എൽവിഎച്ച്എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരുക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ. അതിനിടയിൽ നാല് നില കെട്ടിടത്തിന്‍റെ മുകളിൽനിന്ന് നീളമുള്ള കമ്പി താഴേക്ക് വീഴുകയായിരുന്നു.

സുധീഷിനെയും ആശാലതയെയും ഉടനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതരമായ പരുക്കേറ്റതായി ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ത്രീയുടെ തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്നാണ് നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com