two persons were deported in kothamangalam
സച്ചു | മനോജ്

സ്ഥിരം കുറ്റവാളികൾ; കോതമംഗലത്ത് രണ്ട് പേരെ കാപ്പ ചുമത്തി നാട് കടത്തി

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്
Published on

കോതമംഗലം: റൂറൽ ജില്ലയിൽ നിരന്തര കുറ്റാവാളികളായ രണ്ട് പേരെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം പുന്നേക്കാട്,കൂരുകുളം ഭാഗത്ത് ചെമ്പോട്ടുകുടി വീട്ടിൽ മനോജ് കുര്യാക്കോസ് (32), ഞാറയ്ക്കൽ പുതുവൈപ്പ് ചെമ്മായത്ത് വീട്ടിൽ സച്ചു (26) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. ഇരുവരും കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

logo
Metro Vaartha
www.metrovaartha.com