കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി വെള്ളച്ചാട്ടത്തിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി അശ്വിൻ, അഭിനവ് എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.