

ആക്റ്റൺ പി. തോമസ്
ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. ചെങ്ങന്നൂർ തോട്ടിയാട് പള്ളിത്താഴത്തേതിൽ ടോം തോമസിന്‍റെയും ജിൻസിയുടെയും മകൻ ആക്റ്റൺ പി. തോമസാണ് മരിച്ചത്. തിങ്കഴാഴ്ച ഉച്ചയോടെയാണ് കുട്ടി കുളിമുറിയിലെ ബക്കറ്റിൽ വീണത്. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാർ കണ്ടിരുന്നില്ല.
കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ബക്കറ്റിൽ വീണു കിടക്കുന്നതായി കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.