തൃശൂർ: കുടുംബാംഗങ്ങൾക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയിൽ പെട്ട് മരിച്ചു. ബിനോയ്-ജെനി ദമ്പതികളുടെ മകൾ ഐറീൻ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
കുട്ടി കാറിന് മുന്നിലൂടെ നടന്നു പോവുന്നത് കാണാതെ കാർ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. കുട്ടിയുടെ ദേഹത്തു കൂടി കാർ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.