
കോഴിക്കോട്: വടകര വക്കീൽപാലത്തിനു സമീപം പുഴയിൽ 2 വയസുകാരിയെ മരിച്ച നിലയിൽ കണടെത്തി. കുറുക്കോത്ത് കെസി ഹൗസിൽ ഹവ്വ ഫാത്തിമയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിന് തൊട്ടടുത്തായാണ് മൃതദേഹം കണ്ടത്. ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റി.