രണ്ടുവയസുകാരിയുടെ ആരോഗ്യനില തൃപ്തികരം; സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും

24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും
 മേരി
മേരി
Updated on

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഫൊറൻസിക് പരിശോധന ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തുനിന്നാണ് പരിശോധന. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നൽ നൽകിയിട്ടുണ്ട്. ചികിത്സ തുടരുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ സിഡബ്ല്യുസി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോചനകൾ നടത്തുമെന്ന് അന്വേഷണസംഘവും വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com