ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

ബൈക്കിന്‍റെ ആർസി ഉടമസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് വ്യക്തമായത്.
Two youths died in an accident while fleeing after stealing a bike

ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

Updated on

ആലപ്പുഴ: ബൈക്ക് മോഷ്ടിച്ച് കടത്താനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ കൈചൂണ്ടി മുക്കിലാണ് സംഭവം. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17) റിൻഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് ‌മൂന്ന് പേരാണ് രണ്ട് ബൈക്കിലായി സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് യുവാക്കൾ ലോക്ക് തകർത്ത് മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബൈക്കിന്‍റെ ആർസി ഉടമസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് വ്യക്തമായത്.

logo
Metro Vaartha
www.metrovaartha.com