മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് 2 യുവാക്കൾക്ക് ഗുരുതര പരുക്ക്; വണ്ടി നിർത്താതെ പോയി

മണിയൻ പിള്ള രാജു തന്നെയാണ് കാർ ഓടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
Two youths seriously injured after being hit by Maniyanpilla Raju's car

മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് 2 യുവാക്കൾക്ക് ഗുരുതര പരുക്ക്

Updated on

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്. അപകടമുണ്ടായ ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയി. ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മണിയൻ പിള്ള രാജു തന്നെയാണ് കാർ ഓടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്.

ഒരാളുടെ കാലൊടിഞ്ഞു. മറ്റൊരാൾക്ക് നട്ടെല്ലിന് പരുക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.

സംഭവത്തിന് ശേഷം രാത്രി പൊലീസ് മണിയൻ പിള്ള രാജുവിന്‍റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹം കണ്ടെത്താനായില്ല. യുവാക്കൾ നൽകിയ മൊഴിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വോൾവോ കാറാണ് ഇടിച്ചതെന്ന് യുവാക്കൾ പൊലീസിനെ അറിയിച്ചു. അപകടത്തെ തുടർന്ന് കാറിന്‍റെ നമ്പർ പ്ലേറ്റ് ഇളകി വീണിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് മണിയൻപിള്ളയിലേക്ക് എത്തിച്ചത്. KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. വെള്ളിയാഴ്ച രാവിലെ പൊലീസിന് മണിയൻ പിള്ള രാജുവിനെ ബന്ധപ്പെടാനായി. കേസെടുത്ത മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാമെന്ന് നടൻ അറിയിച്ചതായാണ് വിവരം. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും, പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com