"ലിജു കരഞ്ഞു വോട്ട് പിടിച്ചു, എന്നെ വില്ലത്തിയാക്കി, വീടുവീടാന്തരം കയറി അപവാദം പറഞ്ഞു": ആരോപണവുമായി പ്രതിഭ

രണ്ടുതവണ എംഎൽഎ ആയിട്ടുള്ള കാരണം ഒരു സ്ത്രീയെ പറയാവുന്നതിന്റെ മാക്സിമം ചിലർ തനിക്കെതിരേ പറഞ്ഞിട്ടുണ്ട്
u prathibha against m liju

എം. ലിജു, യു. പ്രതിഭ

Updated on

ആലപ്പുഴ: മന്ത്രി എം. ലിജുവിനെതിരേ ഗുരുതര ആരോപണങ്ങളുമായി കായംകുളം മുൻ എംഎൽഎ യു. പ്രതിഭ. ലിജു ജയിച്ചത് ശരിയായ മാർഗത്തിലൂടെയല്ല എന്നാണ് പ്രതിഭ പറയുന്നത്. തനിക്കെതിരേ കള്ളപ്രചരണങ്ങൾ നടത്തിയെന്നും ഫെയ്സ്ബുക്ക് ലൈവിൽ പ്രതിഭ ആരോപിച്ചു.

കഴിഞ്ഞ രണ്ട് തവണ പ്രതിഭ വിജയിച്ചതല്ലേ, ഇത്തവണ തനിക്കൊരു അവസരം തരണം എന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ലിജുവിന്‍റെ പ്രചാരണ വേളയിലെ പ്രധാന അഭ്യർഥന. ഈ വാക്കുകൾ ജനങ്ങൾക്കിടയിൽ വലിയൊരു സഹതാപ തരംഗം സൃഷ്ടിച്ചു. ലിജു ജയിക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു എന്ന് തന്നോട് പല കോൺഗ്രസ് പ്രവർത്തകരും പറഞ്ഞെന്നും പ്രതിഭ വ്യക്തമാക്കി.

പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി. രണ്ടുതവണ എംഎൽഎ ആയിട്ടുള്ള കാരണം ഒരു സ്ത്രീയെ പറയാവുന്നതിന്റെ മാക്സിമം ചിലർ തനിക്കെതിരേ പറഞ്ഞിട്ടുണ്ട്. വീടുവീടാന്തരം കേറി തന്നെക്കുറിച്ച് അപവാദ പ്രചരണം നടത്തിയതൊക്കെ ഞാൻ അറിഞ്ഞു. ഒരു സ്ത്രീയെപ്പറ്റി വ്യക്തിഹത്യ നടത്താൻ ആർക്കും അവകാശമില്ല. അവരുടെ വ്യക്തിജീവിതം അവരുടേത് മാത്രമാണെന്നും പ്രതിഭ പറയുന്നു.

രാഷ്ട്രീയത്തിൽ പോലുമില്ലാത്ത തന്‍റെ മകനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തു. മകനുമായി ബന്ധപ്പെട്ട ഈ വിവാദങ്ങൾക്ക് താൻ ഉടൻ തന്നെ കൃത്യമായ മറുപടി നൽകുമെന്നും പ്രതിഭ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com