കഞ്ചാവ് കേസിൽ മകൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് യു. പ്രതിഭ എംഎൽഎ

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യു.പ്രതിഭ എംഎൽഎ
U. Pratibha MLA reiterates that his son is not guilty in the ganja case
കഞ്ചാവ് കേസിൽ മകൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് യു. പ്രതിഭ എംഎൽഎ
Updated on

ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് യു. പ്രതിഭ എംഎൽഎ. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേസ് ശരിയായി അന്വേഷിച്ചില്ലെന്നും മകനെ പൊലീസ് ഉദ‍്യോഗസ്ഥർ കേസിൽ പ്രതിയാക്കി മാധ‍്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്നും പ്രതിഭ ആരോപിച്ചു. ഒരു കിലോമീറ്ററോളം നടന്നാണ് മകനെ കസ്റ്റഡിയിലെടുത്തതെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ മാധ‍്യമങ്ങൾക്കെതിരേയും സിപിഐക്കെതിരേയും രൂക്ഷ വിമർശനമാണ് പ്രതിഭ നടത്തിയത്. വലതുപ‍ക്ഷ കോർപ്പറേറ്റ് മാധ‍്യമങ്ങൾ തന്നെ ഇരയാക്കുന്നുവെന്നും തനിക്കെതിരേയുണ്ടായത് മാധ‍്യമ ഗൂഡാലോചനയാണെന്നും അവർ പറഞ്ഞു. സിപിഐ നിലനിൽക്കുന്നത് തന്നെ സിപിഎമ്മിന്‍റെ തണലിലാണെന്നും എൻസിപി മാത്രമല്ല സിപിഐയും ആളില്ലാ പാർട്ടിയാണെന്നും പ്രതിഭ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com