

യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍.
അബുദാബി: അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നത് വലിയ നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. അബുദാബിയിൽ മലയാളോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ ഈ നേട്ടം ആഗോള ശ്രദ്ധ നേടി. യുഎഇ സമൂഹത്തിന്‍റെ അവിഭാജ്യ ഘടകമാണ് മലയാളികള്‍. പരസ്പരം മൂല്യങ്ങള്‍ കൈമാറുന്നവരാണ് ഇന്ത്യയും യുഎഇയും. ഏറ്റവും വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിലെ ജനതയെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലും പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തില്‍ പ്രവാസികള്‍ സന്തുഷ്ടതയോടെ മുന്നോട്ടുപോകുന്നുവെന്നും ഷെയ്ഖ് നഹ്യാന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.