യുഎപിഎ കേസിൽ എന്‍ഐഎക്ക് തിരിച്ചടി; അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

സമൂഹ മാധ്യമങ്ങളിൽ അലന്‍ ഷിഹൈബ് ചില പോസ്റ്റുകൾ വീഡിയോയും ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എന്‍ഐഎ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. 
യുഎപിഎ കേസിൽ എന്‍ഐഎക്ക് തിരിച്ചടി; അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ എന്‍ഐഎക്ക് തിരിച്ചടി. അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചി എന്‍ഐഎ കോടതി തള്ളി. 

അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ അലന്‍ ചില പോസ്റ്റുകളും വീഡിയോയും ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എന്‍ഐഎ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. 

എന്നാൽ അലന്‍ എഴുതുന്ന പോസ്റ്റുകളല്ല ഇതെന്നും ഈ കാരണത്താൽ ജാമ്യം റദ്ദാക്കാന്‍ കഴിയില്ലെന്നുമായിന്നു കോടതിയുടെ നിരീക്ഷണം. കേസിൽ‌ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2019 നവംബർ ഒന്നിനാണ് അലന്‍ ഷിഹൈബ്, താഹ ഫസൽ എന്നിവർ മാവോവാദി ബന്ധമുണ്ടെന്ന് കണ്ടെത്തി പിടിയിലായത്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com