തീവ്രവാദബന്ധം: എലത്തൂർ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

ഇതോടെ സംഭവത്തിൽ തീവ്രവാദബന്ധം സ്ഥിരീകരിക്കപ്പെടുകയാണ്
തീവ്രവാദബന്ധം: എലത്തൂർ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

കോഴിക്കോട് : എലത്തൂർ ട്രെയ്ൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണു കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ സംഭവത്തിൽ തീവ്രവാദബന്ധം സ്ഥിരീകരിക്കപ്പെടുകയാണ്.

തീവെയ്പ്പുമായി ബന്ധപ്പെട്ടു സെയ്ഫി മാത്രമാണു ഇതുവരെ പിടിയിലായിട്ടുള്ളത്. രത്നഗിരിയിൽ നിന്നും പിടികൂടിയ സെയ്ഫിയെ കേരളത്തിലെത്തിച്ചു ചോദ്യം ചെയ്തിരുന്നു. കണ്ണൂർ റെയ്ൽവെ സ്റ്റേഷൻ, ഏലത്തൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.