കോട്ടയത്ത് യുഡിഎഫ് എന്‍ഡിഎ അന്തര്‍ധാര; തെളിവ് പുറത്തുവിട്ട് എൽഡിഎഫ്

തുഷാര്‍ വെള്ളാപ്പള്ളിയുടെ അഫിഡവിറ്റ് അറ്റസ്റ്റ് ചെയ്തിരിക്കുന്ന നോട്ടറി പബ്ലിക്കും പ്രസാദ് തന്നെ
കോട്ടയത്ത് യുഡിഎഫ് എന്‍ഡിഎ അന്തര്‍ധാര; തെളിവ് പുറത്തുവിട്ട് എൽഡിഎഫ്
Updated on

കോട്ടയം: കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും അഫിഡവിറ്റും തയ്യാറാക്കുന്നതില്‍ ചുമതല ഏറ്റെടുത്തത് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.എ പ്രസാദ്. ഇത് സംബന്ധിച്ച് തെളിവ് എല്‍ഡിഎഫ് പുറത്തുവിട്ടു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ അഫിഡവിറ്റ് അറ്റസ്റ്റ് ചെയ്തിരിക്കുന്ന നോട്ടറി പബ്ലിക്കും പ്രസാദ് തന്നെ. ഇന്ത്യന്‍ ലോയെസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വിഎസ് ചന്ദ്രശേഖരന്‍ ജില്ലാ പ്രസിഡണ്ട് എന്ന നിലയില്‍ പി എ പ്രസാദിന് നല്‍കിയ കത്തിന്റെ കോപ്പിയും എൽഡിഎഫ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.

യുഡിഎഫ് എന്‍.ഡിഎ അന്തര്‍ധാരയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്. കേരളത്തില്‍ വരാന്‍ പോകുന്ന പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപിയും ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ ഭാഗമാണിതെന്നും. നിരവധി നോട്ടറിമാര്‍ ബിജെപി പ്രവര്‍ത്തകരായി ഉണ്ടായിട്ടും അവരുടെയൊന്നും സഹകരണം തേടാതെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനത്തുള്ള വ്യക്തിയെ തന്നെ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നിയോഗിച്ചത് കോണ്‍ഗ്രസ് ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതിന്റെ ഉദാഹരണമാണിതെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ അഭ്യര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു. പാർട്ടി സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗവും മീഡിയ കോഡിനേറ്ററുമായ വിജി എം തോമസും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com