തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു

ബന്ധുക്കളുടെ ഉൾപ്പെടെ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന മനോവിഷമം അദ്ദേഹത്തിനുണ്ടായിരുന്നു.
UDF candidate dies after attempting suicide after losing election

കെ. വിജയകുമാരൻ നായർ

Updated on

നെടുമങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന്‍റെ വിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തിൽ മണമ്പൂർ വാർഡിൽ സ്ഥാനാർഥിയായിരുന്ന കെ. വിജയകുമാരൻ നായർ(59) ആണ് മരിച്ചത്. തെരഞ്ഞെടുപ്പിൽ 149 വോട്ട് നേടി മൂന്നാം സ്ഥാനമാണ് വിജയകുമാരന് ലഭിച്ചത്. ബന്ധുക്കളുടെ ഉൾപ്പെടെ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന മനോവിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ വിജയിച്ചത് ബിജെപി സ്ഥാനാർഥിയാണ്.

ഫലം വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരൻ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഇത് മകൻ കണ്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com