യുഡിഎഫിന് ലഭിച്ചത് വർഗീയ വോട്ടുകൾ: എം.വി. ഗോവിന്ദൻ

തീവ്രവാദ ശക്തികളുമായി ചേർന്ന് യുഡിഎഫ് നടത്തിയ പ്രചാരണം ഫലിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
UDF got communal votes in Nilambur: M.V. Govindan

എം.വി. ഗോവിന്ദൻ

Updated on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് വർഗീയ വോട്ടുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന് നിലമ്പൂരിൽ ജനപിന്തുണ വർധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ യുഡിഎഫ് വിജയം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തീവ്രവാദ ശക്തികളുമായി ചേർന്ന് യുഡിഎഫ് നടത്തിയ പ്രചാരണം ഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയ്ക്ക് യുഡിഎഫ് ഉണ്ടാക്കുന്ന ഭീഷണി പ്രതിരോധിക്കണമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ജനക്ഷേമകരമായ നടപടികളുമായി എൽഡിഎഫ് മുന്നോട്ട് പോകും. പി.വി. അന്‍വറിന്‍റെ വ്യക്തിപരമായ വോട്ടുകള്‍ നേടിയാണ് മുന്‍പ് രണ്ടുതവണ എല്‍ഡിഎഫ് നിലമ്പൂർ മണ്ഡലത്തില്‍ ജയിച്ചതെനന്ന് ഗോവിന്ദൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com