
file image
കൊച്ചി: യുഡിഎഫിന് രാഷ്ട്രീയ വോട്ടുകൾ നഷ്ടമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫിന് നഷ്ടമായിരിക്കുന്നത് 16000 ത്തോളം വോട്ടുകളാണ്. പല മുന്നണികളുടേയും കക്ഷിയാണ് യുഡിഎഫ്. എന്നാൽ പ്രവർത്തിക്കുന്നത് ഒറ്റ പാർട്ടിയായാണ്.
നിലമ്പൂരിലെ വിജയം ടീം യുഡിഎഫിന്‍റെതാണെന്നു അദ്ദേഹം പറഞ്ഞു. ഈ സർക്കാരിനെ ആളുകൾ എത്രമാത്രം വെറുക്കുന്നു എന്നതിന്‍റെ ആഴം വളരെ വ്യക്തമാണ്.
ജനങ്ങളുടെ ഹൃദയത്തിൽ അത്രയും വെറുപ്പോടെയാണ് ഈ സർക്കാരിനെ കാണുന്നതെന്നും സതീശൻ പറഞ്ഞു.