
മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യാങ്കളി. ഭരണപക്ഷവുമായി അടിപിടിയുണ്ടാക്കിയ ഡ്രൈവറെ പുറത്താക്കാനുള്ള തീരുമാനം പ്രതിപക്ഷ കൗൺസിലുമാർ എതിർത്തതിനെത്തുടർന്നാണ് കയ്യാങ്കളി ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഫെബ്രുവരി 4 ന് യുഡിഎഫ് കൗൺസിലർമാരും ഡ്രൈവറും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതിൽ ഡ്രൈവറെ അനുകൂലിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിരുന്നത്. ഡ്രൈവറെ പുറത്താക്കാനുള്ള അധ്യക്ഷന്‍റെ ഉത്തരവ് ഇന്ന് ചേർന്ന യോഗത്തിൽ അജഡയായിരുന്നു. ഇത് വായിക്കുന്നതിനിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യാങ്കളി നടന്നത്.