കേരളത്തിൽ ഭൂരിപക്ഷം ലക്ഷം കടന്ന് ഏഴു പേർ

കേരളത്തിൽ ഏറ്റവും വലിയ ലീഡ് രാഹുൽ ഗാന്ധിക്ക്
udf lead in kerala lok sabha election live update 2024
കേരളത്തിൽ ഭൂരിപക്ഷം ലക്ഷം കടന്ന് ആറു പേർ

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിന്‍റെ ആദ്യ പകുതി കഴിയുമ്പോൾ ലീഡ് നില കൈവിടാതെ യുഡിഎഫ്. ഏഴ് യുഡിഎഫ് സ്ഥാനാർഥികൾ ലക്ഷം വോട്ടുകൾ പിന്നിട്ട് ലീഡ് നില ഉയർത്തുകയാണ്. യുഡിഎഫിന്‍റെ ഉറച്ച കോട്ടയെന്ന വിശേഷണമുള്ള വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി രണ്ടര ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ്.

എറണാകുളത്ത് ഹൈബി ഈഡൻ (രണ്ടര ലക്ഷം) വോട്ടുകൾ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് (ഒന്നേകാൽ ലക്ഷം), മലപ്പുറം ഇ.ടി. മുഹമ്മദ് ബഷീർ (രണ്ടര ലക്ഷം), പൊന്നാനിയിൽ അബ്ദുസമദാനി (രണ്ടു ലക്ഷം), വയനാട്ടിൽ രാഹുൽ ഗാന്ധി (മൂന്നേകാൽ ലക്ഷം), പാലക്കാട്ട് ഷാഫി പറമ്പിൽ (ഒരു ലക്ഷം), കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ (ഒന്നേകാൽ ലക്ഷം) എന്നിവരുടെ ലീഡാണ് ഒരു ലക്ഷം പിന്നിട്ടത്.

അതേസമയം, കേരളത്തിൽ സുരേഷ് ഗോപിയിലൂടെ താമര വിരിയിക്കാനൊരുങ്ങുന്ന ബിജെപിക്ക് ഇവിടെയും വ്യക്തമായ ലീഡുണ്ട്. മുക്കാൽ ലക്ഷമാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ ലീഡ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com