ഒരുലക്ഷം കടന്ന് 4 പേർ; യുഡിഎഫ് മുന്നേറ്റം തുടരുന്നു

തൃശൂരില്‍ 47,000 വോട്ടുകളില്‍ അധികം നേടിയ സുരേഷ് ഗോപി ഏറെക്കുറെ ജയം ഉറപ്പിച്ചെന്ന് ബിജെപി കരുതുന്നു.
udf leads lok sabha election 2024 live update
ഒരുലക്ഷം കടന്ന് 4 പേർ; യുഡിഎഫ് മുന്നേറ്റം തുടരുന്നുRahul Gandhi -file

തിരുവനന്തപുരം: വോട്ടെണ്ണൽ നാലാം മണിക്കൂറിലേക്കെത്തുമ്പോൾ 4 യുഡിഎഫ് സ്ഥാനാർഥികൾ ഒരു ലക്ഷം വോട്ടുകൾ പിന്നിട്ട് ലീഡ് നില ഉയർത്തുകയാണ്. വയനാട് രാഹുൽ ഗാന്ധി, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, മലപ്പുറം ഇ.ടി മുഹമ്മദ് ബഷീർ എന്നിവരാണ് യുഡിഎഫിന്‍റെ ലീഡ് ലക്ഷം കടത്തിയവർ. ഇവർ നാല് പേരും ആദ്യറൗണ്ടിലേ ലീഡ് നില അതേപടി തുടരുന്നവരാണ്.

അതെസമയം കേരളത്തിൽ ബിജെപി രണ്ട് സീറ്റുകളെങ്കിലും നേടിയേക്കാമെന്ന രീതിയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇതില്‍, തൃശൂരില്‍ 47,000 വോട്ടുകളില്‍ അധികം നേടിയ സുരേഷ് ഗോപി ഏറെക്കുറെ ജയം ഉറപ്പിച്ചെന്ന് ബിജെപി കരുതുന്നു. പലയിടങ്ങളിലും ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു.

എൽഡിഎഫിന് ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് നിലനിർത്താനാകുന്നത്. 16 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് നില ഉയർത്തുന്നു. എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ. ഇന്ത്യാ മുന്നണി മുന്നിലെത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറയുന്നു. തിരുവനന്തപുരത്തും തൃശൂരും സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്നും ചെന്നിത്തല പറഞ്ഞു,

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com