"രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണ്ട"; നിലപാട് വ്യക്തമാക്കി യുഡിഎഫ്

യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് പാർട്ടി നിലപാട്
udf parliamentary party meeting decides to oppose rahuls disqualification

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: ഒന്നിലേറെ തവണ ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അ‍‌യോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ്. യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് പാർട്ടി നിലപാട്.

എത്തിക്സ് കമ്മിറ്റി അധികാര പരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന അഭിപ്രായവും യോഗത്തിലുയർന്നു. യുഡിഎഫ് പാർലമെന്‍ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഡി.കെ. മുരളിയെ ഹിയറിങ്ങിനായി നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്ക്സ് കമ്മിറ്റിയുടെ തീരുമാനിച്ചു. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിർദേശം നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com