2 വർഷം തികച്ച രണ്ടാം പിണറായി സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് : പ്രതിഷേധവുമായി പ്രതിപക്ഷം

സർക്കാരിനെതിരേ കുറ്റപത്രവുമായി പ്രതിപക്ഷം
2 വർഷം തികച്ച രണ്ടാം പിണറായി സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് : പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നികുതിക്കൊള്ള നടത്തുകയാണെന്നാരോപിച്ച് യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം. മുൻനിര നേതാക്കളടക്കം സമര നേതൃത്വത്തിൽ.. രണ്ടു വർഷത്തെ പ്രകടനം പയുന്ന പിണറായി സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സർക്കാരിനെതിരായ കുറ്റപത്രം പുറത്തിറക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം വർഷത്തിലേക്കുള്ള ചുവടുവെയ്പിന് ഇന്ന് തുടക്കമാകും. പുത്തരിക്കണ്ടം മൈതാനത്ത് വൈകീട്ട് അഞ്ചുണിക്കാണ് സമ്മേളനം നടക്കുക. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതിന്‍റെയും കൈവരിച്ച നേട്ടങ്ങൾ ഒന്നടങ്കം അവതരിപ്പിക്കുന്ന റിപ്പോർട്ട് സമ്മേളനത്തിൽ പുറത്തുവിടും. ഇതിനെതിരെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റിലെ എല്ലാ ഗേറ്റുകളും വളഞ്ഞു. പിന്നാലെ എല്ലാ ജില്ലയിലെയും പ്രവർത്തകർ അണിനിരക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി രാപ്പകൽ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com