പാലക്കാട്: പി.വി. അൻവറിന്‍റെ ഉപാധികൾ തള്ളി കോൺഗ്രസ്. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് സമവായ ചർച്ച വേണ്ടെന്നാണ് യുഡിഎഫിന്‍റെ നിലപാട്. പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ കാര്യത്തിൽ പുനഃരാലോചനയില്ലെന്നും അനുനയ ചർച്ച തുടരുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
പാലക്കാടും ചേലക്കരയിലും അൻവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സഹായം തേടി യുഡിഎഫ് അൻവറിനെ സമീപിച്ചത്. ഇതോടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പകരം ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ യുഡിഎഫ് പിൻവലിച്ച് തന്‍റെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നും അൻവർ നിബന്ധന മുന്നോട്ടുവയ്ക്കുകയായിരുന്നു.