

പി.വി. അൻവർ
file image
നിലമ്പൂർ: പി.വി. അൻവറുമായി ഇനിയൊരു ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. നേതാക്കളാരും പി.വി. അൻവറുമായി ചർച്ച നടത്തേണ്ടതില്ലെന്നും, തിരിച്ചു വന്നാൽ മാത്രം ചർച്ചയെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നുമാണ് തീരുമാനം. അൻവറിന്‍റെ ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ടു പോകാനും ധാരണയായി.
യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ വ്യക്തത വന്നിട്ടില്ലെന്നും, അതിനാൽ തന്നെ മുന്നണിയിലേക്കില്ലെന്നുമാണ് അന്‍വറിന്‍റെ നിലപാട്. താൻ കൂടെയില്ലെങ്കിൽ യുഡിഎഫ് ജയിക്കില്ലെന്നും, വി.ഡി. സതീശന്‍റെ വാശിക്ക് യുഡിഎഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, നിലമ്പൂരിൽ അൻവർ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. താൻ മത്സരിക്കില്ലെന്നും, മത്സരിക്കാൻ തന്‍റെ പക്കൽ പണമില്ലെന്നും രാവിലെ പറഞ്ഞ അൻവറിന്‍റെ നിലപാടിൽ ഉച്ചയ്ക്കു ശേഷം മാറ്റം വന്നിട്ടുണ്ട്. പണവുമായി ആളെത്തുമെന്നും മത്സരിക്കാൻ സമ്മർദമുണ്ടെന്നും അൻവർ സ്വയം തിരുത്തുകയായിരുന്നു.